santha
ശാന്ത

കോലഞ്ചേരി: വൃക്ക രോഗം ബാധിച്ച നിർദ്ധന വീട്ടമ്മ ചികിത്സ സാഹയം തേടുന്നു. ഐക്കരനാട് പഞ്ചായത്തിലെ എഴിപ്രം അത്തിക്കാകുഴിയിൽ ശശിയുടെ ഭാര്യ ശാന്ത(56) ആണ് ഡയാലിസിസിനും തുടർ ചികിത്സക്കുമായി ഉദാരമതികളുടെ കനിവ് തേടുന്നത്. ആഴ്ചയിൽ നാലു ദിവസം ഡയാലിസിസ് ചെയ്യണം. രോഗം മൂർച്ഛിച്ചതിനെ തുടർന്ന് കണ്ണിന്റെ കാഴ്ച നഷ്ടമായി. ശരീരം തളർന്ന് വീൽചെയറിലാണ്. ബാർബർ ഷോപ്പിലെ ജീവനക്കാരനായ ശശിക്ക് ലഭിക്കുന്ന തുഛ വരുമാനമാണ് കുടുംബത്തിന്റെ ഏക ആശ്രയം. സഹായം നൽകുന്നവർ കോലഞ്ചേരി ഫെഡറൽ ബാങ്കിലെ 10110100281745(ഐഎഫ്എസ്‌സി കോഡ് FDRL0001011) എന്ന അക്കൗണ്ട് നമ്പറിലേക്ക് നൽകണം.