കോലഞ്ചേരി : ജനകീയാസൂത്രണ മൃഗസംരക്ഷണ പദ്ധതി പ്രകാരം ആട്, കോഴി, കിടാവ്, കന്നുക്കുട്ടി പരിപാലനം, തൊഴുത്ത് നവീകരണം എന്നിവക്ക് ഗുണ ഭോക്താക്കൾ ഒക്ടോബർ 10 നകം പുത്തൻകുരിശ് മൃഗാശുപത്രിയിൽ നേരിട്ടെത്തി രേഖകൾ സമർപ്പിച്ച് ഗുണഭോക്തൃ വിഹിതം അടക്കണമെന്ന് സീനിയർ വെറ്റിനറി സർജൻ അറിയിച്ചു.