കോലഞ്ചേരി : പുത്തൻകുരിശിലെ തകർന്ന സ്ളാബുകൾ പുനസ്ഥാപിക്കാൻ നടപടിയില്ല. കാൽനടയാത്രക്കാർക്ക് നിരവധി തവണ ഓടയിൽ വീണ് പരിക്കേറ്റിരുന്നു.വ്യാപാരികൾ നിരവധി തവണ പരാതി നൽകിയതിനെ തുടർന്ന് ദേശീയ പാതാ അധികൃതർ സ്ഥലത്തെത്തിയെങ്കിലും നടപടിയൊന്നുമുണ്ടായില്ല. ടൗണിലെ നിരവധി സ്ഥാപനങ്ങളുള്ള തിരക്കുള്ളിടത്താണ് സ്ലാബ് പൊളിഞ്ഞു കിടക്കുന്നത്. എത്രയും വേഗം നടപടിയെടുത്തില്ലെങ്കിൽ ശക്തമായ സമര പരിപാടികളുമായി രംഗത്തെത്തുവാൻ വ്യാപാരികൾ തീരുമാനിച്ചതായി യൂണിറ്റ് പ്രസിഡന്റ് റെജി കെ.പോൾ പറഞ്ഞു.