
ആലുവ: പണ്ഡിറ്റ് ദീനദയാൽ ഉപാദ്ധ്യായ ജന്മദിനത്തോടനുബന്ധിച്ച് എടയപ്പുറം മനക്കത്താഴം കവലയിൽ ബി.ജെ.പി പഞ്ചായത്ത് ജനറൽ സെക്രട്ടറി എ.എസ്. സലിമോൻ പതാക ഉയർത്തി. തുടർന്ന് പുഷ്പാർച്ചന നടത്തി. പഞ്ചായത്ത് മഹിളാമോർച്ച പ്രസിഡന്റ് ശ്രീവിദ്യ ബൈജു, വിനുപ് ചന്ദ്രൻ, റോഷൻ എൻ. ഗോപൻ, വി.വി. മോഹനൻ എന്നിവർ സംസാരിച്ചു.കീഴ്മാട് പഞ്ചായത്ത് ജംഗ്ഷനിൽ പഞ്ചായത്ത് യുവമോർച്ച പ്രസിഡന്റ് വിനുപ് ചന്ദ്രൻ പതാക ഉയർത്തി. കർഷകമോർച്ച നിയോജകമണ്ഡലം പ്രസിഡന്റ് കെ.ആ.ർ റജി, എ.എസ്. സലിമോൻ, ഹരിലാൽ, ലിജേഷ് വിജയൻ എന്നിവർ സംസാരിച്ചു. എടത്തല മുതിരക്കാട്ടുമുകളിൽ ബി.ജെ.പി പഞ്ചായത്ത് കമ്മറ്റി പ്രസിഡന്റ് എം.യു. ഗോപുകൃഷ്ണൻ, നിയോജക മണ്ഡലം ട്രഷറർ അപ്പു മണ്ണാച്ചേരി, ശ്രീക്കുട്ടൻ മുതിരക്കാട്ടുമുകൾ, നിതിൻ രാജ്, അനൂപ് പള്ളിപ്പുറം എന്നിവർ പങ്കെടുത്തു.