പറവൂർ: പുത്തൻവേലിക്കര പൊലീസ് സ്റ്റേഷനിലെ ഇൻസ്പെക്ടർക്ക് കൊവിഡ് സ്ഥിതീകരിച്ചു. ആന്റിജൻ ടെസ്റ്റ് നടത്തിയപ്പോഴാണ് പോസിറ്റീവായത്. സ്റ്റേഷനിൽ ഇൻസ്പെക്ടറുമായി സമ്പർക്കമുണ്ടായ അഞ്ച് പൊലീസുകാരും ഒരു പഞ്ചായത്ത് അംഗവും ക്വാറന്റൈനിലാണ്. ഇൻസ്പെക്ടർ വൈപ്പിൻ കൊലപാതക്കേസ് അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു. പുത്തൻവേലിക്കര സ്റ്റേഷനിലെ മറ്റൊരു പൊലീസ് ഉദ്യോഗസ്ഥന് കൂടി രോഗം സ്ഥിരീകരിച്ചിട്ടുണ്ട്. ഇദ്ദേഹത്തിന്റെ ഭാര്യയ്ക്കു കഴിഞ്ഞ ദിവസം പോസിറ്റീവായിരുന്നു.