പറവൂർ: വടക്കേക്കര പഞ്ചായത്തിൽ അഞ്ചു പേർക്കുകൂടി കൊവിഡ് സ്ഥിതീകരിച്ചു. ഒമ്പതാം വാർഡിൽ ഒരു വീട്ടിലെ മൂന്നു പേർക്കും പതിമൂന്നാം വാർഡിൽ ഒരു എക്സൈസ് ഉദ്യോഗസ്ഥനും ഇരുപതാം വാർഡിൽ ഒരു വ്യാപാരിക്കുമാണ് പോസിറ്റീവായത്. പുത്തൻവേലിക്കരയിൽ മൂന്നും നാലും വാർഡുകളിൽ ഓരോരുത്തർക്കും അഞ്ചാം വാർഡിൽ ജമ്മു കാശ്മീരിൽ നിന്നെത്തിയ ദമ്പതികൾക്കും കൊവിഡ് സ്ഥിതീകരിച്ചു.