പറവൂർ: പ്രളയഫണ്ട് തട്ടിപ്പിനും, പറവൂർ താലൂക്ക് സഹകരണ ബാങ്കിലെ അഴിമതിക്കുമെതിരെ 750 കേന്ദ്രങ്ങളിൽ ഇന്ന് കോൺഗ്രസ് പ്രതിഷേധ സംഗമം നടത്തും. പറവൂർ, വടക്കേക്കര ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിലാണ് സംഗമം നടത്തുന്നത്. രാവിലെ പത്തിന് മൂത്തകുന്നത്ത് വി.ഡി. സതീശൻ എം.എൽ.എയും പറവൂരിൽ കെ.പി.സി.സി വൈസ് പ്രസിഡന്റ് കെ.പി. ധനപാലനും വരാപ്പുഴയിൽ ഡി.സി.സി പ്രസിഡന്റ് ടി.ജെ. വിനോദും ഉദ്ഘാടനം ചെയ്യും.