കുറുപ്പംപടി: ആരോഗ്യ പ്രവർത്തനത്തിന്റെ ഇടവേളകളിൽ അല്പം കൃഷിയും ആകാമെന്ന് പൊതുജനത്തെ പഠിപ്പിക്കുകയാണ് മുടക്കുഴ പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ ആരോഗ്യ പ്രവർത്തകർ. മെഡിക്കൽ ഓഫീസർ രാജിക കുട്ടപ്പന്റെ നേതൃത്വത്തിൽ ഇവിടത്തെ ജീവനക്കാർ ചെയ്ത കൃഷിയുടെ വിളവെടുപ്പ് അതിനുദാഹരണമായി. ആശുപത്രി വളപ്പിൽ വാഴ, ചേമ്പ്, ചേന എന്നിവയാണ് ഇവർ നട്ടുനനച്ച് പരിപാലിയത്. ഡോ.രാജേഷ് ബി നായർ, ഹെൽത്ത് ഇൻസ്‌പെക്ടർ ജിജി പി തോമസ്, ജൂനിയർ ഹെൽത് ഇൻസ്പെക്ടർ ഷെന്നിഗ്‌സ്, ഇ.ജെ. വര്ഗീസ്, ഷീല കുഞ്ഞുമോൻ തുടങ്ങിയവരാണ് ഇതിന് പിന്നിൽ. പ്രാഥമികാരോഗ്യ കേന്ദ്ര ത്തിൽ നടന്ന വാഴ കൃഷി വിളവെടുപ്പ് പഞ്ചായത്ത് വൈസ് പ്രസിഡന്റ് എ.ടി.അജിത്കുമാർ ഉദ്ഘാടനം ചെയ്തു.