കൊച്ചി: ബി.പി.സി.എൽ സ്വകാര്യവത്കരണം ഉപേക്ഷിക്കുക, പൊതുമേഖലയെ സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുമായി സി.ഐ.ടി.യു. ചക്കരപ്പറമ്പ് പുതിയ റോഡ് ജംഗ്ഷനിൽ പൊതുമേഖലാ സംരക്ഷണ സദസ് സംഘടിപ്പിച്ചു. വൈറ്റില ഏരിയാ പ്രസിഡന്റ് അഡ്വ.എ.എൻ.സന്തോഷ് ഉദ്ഘാടനം ചെയ്തു. കെ.ബി.ഹർഷൽ അദ്ധ്യക്ഷനായി.വി.കെ.പ്രകാശൻ, പി.പി.ജിജി, സി.കെ.കനീഷ് എന്നിവർ സംസാരിച്ചു.