പള്ളുരുത്തി: ചെല്ലാനം തീരദേശത്തെ കടൽകയറ്റത്തിന് പരിഹാരം കാണുന്നതിനുവേണ്ടി ചെല്ലാനം ജനകീയവേദി നടത്തുന്ന അനിശ്ചിതകാല റിലേ നിരാഹാര സമരം 333 ദിവസം പിന്നിട്ടിട്ടും അധികാരികൾ ഉറക്കത്തിൽ തന്നെ. 33 സ്ത്രീകളുടെ നേതൃത്വത്തിൽ നടന്ന കടൽസമാധി സമരം ശ്രദ്ധേയമായി. ഗൊണ്ടുപറമ്പിലെ കടലിൽ ഇറങ്ങിയാണ് സ്ത്രീകൾ സമരം നടത്തിയത്. ജിയോട്യൂബും ബാഗും എന്നും പറഞ്ഞ് തീരദേശവാസികളുടെ കണ്ണിൽ പൊടി ഇടുകയാണ് അധികാരികൾ. ദ്രോണാചാര്യ മോഡൽ കടൽഭിത്തി ഇവിടെ നിർമ്മിക്കണമെന്നാണ് ആവശ്യം. കേരള സ്വതന്ത്ര്യ മത്സ്യത്തൊഴിലാളി ഫെഡറേഷൻ ജില്ലാ സെക്രട്ടറി ഷിജി തയ്യിൽ സമരം ഉദ്ഘാടനം ചെയ്തു. ജനകീയവേദി ചെയർപേഴ്സൺ മറിയാമ്മ ജോർജ് അദ്ധ്യക്ഷത വഹിച്ചു.