തൃക്കാക്കര : അന്യസംസ്ഥാന തൊഴിലാളികളുടെ വിവരശേഖരണം നടത്തുക, വർദ്ധിച്ചുവരുന്ന മതതീവ്രവാദത്തിനെതിരെ സംസ്ഥാന സർക്കാർ നടപടി സ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചു ഹിന്ദു ഐക്യവേദി എറണാകുളം ജില്ലാ സമിതി കളക്ടറേറ്റ് മാർച്ച് നടത്തി. കുടുംബി ഫെഡറേഷൻ സംസ്ഥാന ജനറൽ സെക്രട്ടറി എസ്. സുധീർ ഉദ്ഘാടനം ചെയ്തു, ഹിന്ദു ഐക്യവേദി സംസ്ഥാന സെക്രട്ടറി കെ.പി. സുരേഷ് അദ്ധ്യക്ഷത വഹിച്ചു. മാർച്ചിന് ക്യാപ്ടൻ സുന്ദരം, ശിവദാസ് പി.കെ, ചന്ദ്രശേഖരൻ, പി.സി. ബാബു, കെ.എസ് ശിവദാസ്, പ്രകാശൻ തുണ്ടത്തുകടവ് എന്നിവർ നേതൃത്വം നൽകി