തോപ്പുംപടി: പശ്ചിമകൊച്ചിയിൽ കൊവിഡ് സമ്പർക്ക രോഗികളുടെ എണ്ണം ക്രമാതീതമായി വർദ്ധിച്ചതോടെ തോപ്പുംപടി ഫിഷറീസ് ഹാർബർ 10 ദിവസം അടച്ചിട്ട് ശുചീകരണ പ്രവർത്തനങ്ങൾ നടത്താൻ വിവിധ കക്ഷികളുടെ യോഗം തീരുമാനിച്ചു. ഹാർബറിലെ വിവിധ സെക്ഷൻ കൺവീനർമാരുടെ നേതൃത്വത്തിലാണ് യോഗം ചേർന്നത്. ഹാർബർ അഡ്മിനിസ്ട്രേഷൻ ഡിപ്പാർട്ട്മെൻ്റ് ശുചീകരണ പ്രവർത്തനങ്ങൾക്ക് സഹായവും നേതൃത്വവും നൽകും. ഹാർബറുമായി ബന്ധപ്പെട്ട് കഴിയുന്ന ഉപഭോക്താക്കൾ ഇതിനോട് സഹകരിക്കണമെന്ന് യൂണിയൻ ജനറൽ സെക്രട്ടറി ബി. ഹംസ അറിയിച്ചു. കെ.എ. നജീബ് അദ്ധ്യക്ഷത വഹിച്ചു. വി.എ.ഷിം, എ.എസ്.ജി, വി.കെ.സ, എൻ.എച്ച്. ഇഷ്ഹാക്ക്, കെ.കെ. നവാസ്, എ.എസ്. സിദ്ദിഖ് തുടങ്ങിയവർ പങ്കെടുത്തു.