പോണേക്കര: കോപ്പിറൈറ്ററും നാടകകൃത്തും അഭിനേതാവും ചിത്രകാരനും ആയിരുന്ന എം. ജോയി വർഗീസ് (65) നിര്യാതനായി. മുല്ലോത്ത് പരേതരായ ബാവയുടേയും മേരി ടീച്ചറുടേയും (പോണേൽ സെന്റ് ഇഗ്‌നേഷ്യസ് ലയോള എൽ.പി. സ്‌കൂൾ റിട്ട. അദ്ധ്യാപിക) മകനാണ് . സംസ്‌കാരം ഇന്ന് രാവിലെ 11ന് പോണേൽ സെന്റ് ഫ്രാൻസീസ് സേവ്യർ ദേവാലയ സെമിത്തേരിയിൽ. സഹോദരങ്ങൾ: കുഞ്ഞുമോൾ, അമ്മിണി, മാഗി, ജോളി, ആന്റണി, മരിയാൻ