അങ്കമാലി: കിണറ്റിൽ വീണ പശുക്കുട്ടിക്ക് ഫയർഫോഴ്സ് രക്ഷകരായി. കറുകുറ്റി കാച്ചപ്പിള്ളി കൊച്ചാപ്പു തോമസിന്റെ നാലുമാസം പ്രായമുള്ള പശുക്കുട്ടിയാണ് വീടിനോട് ചേർന്നുള്ള കിണറ്റിൽ വീണത്. അങ്കമാലിയിൽ നിന്ന് ഫയർഫോഴ്സെത്തിയാണ് രക്ഷപെടുത്തിയത്.
അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ എൻ. ജിജിയുടെ നേതൃത്വത്തിൽ സേനാംഗങ്ങളായ കെ. എം. അബ്ദുൾ നസീർ, ബെന്നി അഗസ്റ്റിൻ, എം. വി. ബിനോജ്, ടി. എൻ. ശ്രീനിവാസൻ, എം. ആർ. അരുൺ, എ. അർജുൻ, കെ. യു. സുധീഷ് എന്നിവർ ചേർന്നാണ് രക്ഷാപ്രവർത്തനം നടത്തിയത്.