consumer-fed
കൺസ്യൂമർ ഫെഡ് തൊഴിലാളികൾ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കടവന്ത്രയിലെ ഹെഡ് ഓഫീസിനു മുന്നിൽ നടത്തിയ സത്യാഗ്രഹം സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: കൺസ്യൂമർഫെഡ് തൊഴിലാളികൾ സംയുക്ത തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ കടവന്ത്രയിലെ ഹെഡ് ഓഫീസിനു മുന്നിൽ സത്യാഗ്രഹം നടത്തി. അന്യായമായി സസ്പൻഡ് ചെയ്ത ട്രേഡുയൂണിയൻ നേതാക്കളെ തിരിച്ചെടുക്കുക, ജീവനക്കാരുടെ പ്രമോഷൻ നടപ്പാക്കുക, ആരോഗ്യസുരക്ഷ ഉറപ്പാക്കുക, പെൻഷൻപദ്ധതി നടപ്പാക്കുക, മുഴുവൻ ജീവനക്കാരെയും ക്ഷേമനിധിയിൽ ഉൾപ്പെടുത്തുക തുടങ്ങി 12 ഇന ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു സത്യാഗ്രഹം. സി.ഐ.ടി.യു ജില്ലാ സെക്രട്ടറി സി.കെ. മണിശങ്കർ ഉദ്ഘാടനം ചെയ്തു.

ഐ.എൻ.ടി.യു.സി ജില്ലാ പ്രസിഡന്റ് കെ.കെ. ഇബ്രാഹിംകുട്ടി അദ്ധ്യക്ഷത വഹിച്ചു. കൺസ്യൂമർഫെഡ് വർക്കേഴ്‌സ് അസോസിയേഷൻ (സി.ഐ.ടി.യു) ജനറൽ സെക്രട്ടറി കെ.ജെ. ജിജു, നേതാക്കളായ കെ.വി. മനോജ്, എ.ജി. ഉദയകുമാർ, ടി.കെ. നവിൽ, കുട്ടപ്പൻ, അരുൺകുമാർ ബിതേഷ് എന്നിവർ സംസാരിച്ചു. പി. സജിമോൻ സ്വാഗതവും ഷിബു എബ്രഹാം നന്ദിയും പറഞ്ഞു.