കൊച്ചി: കൊവിഡ് ബാധമൂലം അടച്ചുപൂട്ടിയ എറണാകുളം ഹൈക്കോടതിക്ക് സമീപമുള്ള ബി.പി.സി.എൽ പമ്പിന്റെ ചിത്രമെടുത്ത ഇന്ത്യൻ എക്‌സ‌്പ്രസ് ഫോട്ടോഗ്രാഫർ ആൽബിൻ മാത്യുവിനെ ജീവനക്കാർ ക്രൂരമായി മർദ്ദിച്ചു. പമ്പ് പൂട്ടാൻ ആരോഗ്യവകുപ്പ് നിർദേശിച്ച വിവരമറിഞ്ഞ് എത്തിയതായിരുന്നു ആൽബിൻ, ഫോട്ടോയെടുക്കുന്നത് കണ്ടതോടെ ഇരച്ചെത്തിയ മാനേജരും ജീവനക്കാരുമാണ് മർദിച്ചത്. കാമറയ്ക്ക് കേടുപാടുവരുത്തി. ആൽബിനെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എറണാകുളം സെൻട്രൽ പൊലീസ് കേസെടുത്ത് അന്വേഷണം തുടങ്ങി.