sabu
സാബു

അങ്കമാലി: റോഡ് മുറിച്ചുകടക്കുന്നതിനിടയിൽ ബൈക്ക് ഇടിച്ച് കാൽനടയാത്രക്കാരൻ മരിച്ചു. കറുകുറ്റി മരങ്ങാടം കരുമത്തി പരേതനായ ആന്റണിയുടെ മകൻ സാബുവാണ് (42) മരിച്ചത്. കറുകുറ്റി അരീക്കൽ ജംഗ്ഷനിൽ ദേശീയ പാതമുറിച്ചു കടക്കുന്നതിനിടയിൽ ചാലക്കുടിഭാഗത്തേക്ക് പോകുകയായിരുന്ന ബൈക്കാണ് ഇടിച്ചത്. ഉടനെ അങ്കമാലി ലിറ്റിൽ ഫ്‌ളവർ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അവിവാഹിതനായ സാബു നിർമ്മാണ തൊഴിലാളിയാണ്. അമ്മ: ത്രേസ്യാമ്മ. സഹോദരി: സിനി.