കൊച്ചി: എസ്.പി. ബാലസുബ്രഹ്മണ്യത്തിന്റെ നിര്യാണത്തിൽ കൊച്ചിൻ കലാഭവൻ ആദരാഞ്ജലി അർപ്പിച്ചു. 1994 ഫെബ്രുവരി 19ന് കലാഭവൻ മന്ദിര ഉദ്ഘാടനവേളയിൽ കമലഹാസനൊപ്പം എസ്.പിയും സന്നിഹിതനായിരുന്ന കാര്യം പ്രസിഡന്റ് ഫാ. ചെറിയാൻ കുനിയന്തോടത്ത് അനുസ്മരിച്ചു. ആബേലച്ചനും കലാഭവനുമായി ഊഷ്മളബന്ധം കാത്തുസൂക്ഷിരുന്ന ഗായകനായിരുന്നു എസ്.പി.യെന്ന് സെക്രട്ടറി കെ.എസ്. പ്രസാദ് അനുസ്മരിച്ചു. അദ്ദേഹത്തിന്റെ വേർപാട് കലാലോകത്തിന് വലിയ നഷ്ടമാണ്. കലാഭവൻ ട്രഷറർ കെ.എ. അക്ബർ അലി, അഡ്വ. വർഗീസ് പറമ്പിൽ എന്നിവർ അനുസ്മരണ പ്രഭാഷണം നടത്തി. അഡ്വ. ജ്ഞാനശേഖരൻ ശങ്കരാഭരണം ആലപിച്ച് എസ്.പിക്ക് ഗാനാഞ്ജലി അർപ്പിച്ചു.