കാലടി: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ല് പിൻവലിക്കണമെന്നാവശ്യപ്പെട്ട് കോൺഗ്രസ് ശ്രീമൂലനഗരം മണ്ഡലം കമ്മിറ്റിയുടെ നേതൃത്വത്തിൽ ശ്രീമൂലനഗരം പോസ്റ്റ് ഓഫീസിന് മുന്നിൽ കർഷക ബില്ല് കത്തിച്ചു പ്രതിഷേധിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി പി.എൻ ഉണ്ണികൃഷ്ണൻ പ്രതിഷേധ ധർണ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.വി സെബാസ്റ്റ്യൻ അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് അൽഫോൻസാ വർഗീസ്,യൂത്ത് കോൺഗ്രസ് സംസ്ഥാന സെക്രട്ടറി ലിന്റോ പി ആന്റു, കോൺഗ്രസ് ബ്ലോക്ക് ഭാരവാഹികളായ കെ.എ ജോണി , കെ സി മാർട്ടിൻ, പി സി മോഹനൻ,കെ.പി അനൂപ്, മഞ്ജു നവാസ്, സെബി കൂട്ടുങ്ങൽ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ജിനാസ് ജബ്ബാർ, നേതാക്കളായ പി കെ സിറാജ്, വി എം ഷംസുദ്ധീൻ, വിപിൻ ദാസ്, ടി ബി റഷീദ് തുടങ്ങിയവർ പങ്കെടുത്തു.