കാലടി: സി.പി.എം നടുവട്ടം വാർഡ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ എസ്.എസ്.എൽ.സി , പ്ലസ് ടു വിജയികളെ അനുമോദിച്ചു. നടുവട്ടം വ്യാപാരഭവനിൽ നടന്ന ചടങ്ങിൽ വാർഡ് സെക്രട്ടറി സാജൻ പാലമറ്റം അദ്ധ്യക്ഷത വഹിച്ചു. വാർഡ് മെമ്പർ ജിൻസി ബെന്നി ഏരിയ കമ്മിറ്റി സെക്രട്ടറി സി.കെ.സലിംകുമാർ പരിപാടി ഉദ്ഘാടനം ചെയ്തു. നടുവട്ടം പള്ളി അസിസ്റ്റന്റ് വികാരി ഫാ.ജോസ് വടക്കൻ, ലോക്കൽ സെക്രട്ടറി കെ.കെ. വാൽസൻ, പി.ജെ. ബിജു,ഡി.വൈ.എഫ്. ഐ മേഖല സെക്രട്ടറി എം.എസ്.സാനുദത്തൻ , ഡോ.പി.സി.ബിനു , വ്യാപാരി വ്യവസായ സമിതി പ്രസിഡന്റ് പി. സി. പൗലോസ്, ഡോ. പ്രിൻസ് തേക്യനാത്ത് , വ്യാപാരി സായി ഏകോപന സമിതി പ്രസിഡന്റ് കെ. എസ്. ബാബു , ചാർട്ടേഡ് അക്കൗണ്ടന്റ് ശ്രീ ജിസ്‌മോൻപുല്ലൻ എന്നിവർ പങ്കെടുത്തു.