അങ്കമാലി: ഗാന്ധി ജയന്തിയോടനുബന്ധിച്ചു അങ്കമാലി ബ്ലോക്ക് പഞ്ചായത്ത് സംഘടിപ്പിക്കുന്ന വാരാഘോഷം ആരംഭിച്ചു. മൂക്കന്നൂർ വനിതാ ഖാദി നെയ്ത്തു ശാലയിൽ നടന്ന ചടങ്ങിൽ റോജി.എം.ജോൺ എം.എൽ.എ വാരാഘോഷം ഉദ്ഘാടനം ചെയ്തു.ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് പി. ടി. പോൾ അദ്ധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ജയാ രാധാകൃഷ്ണൻ, ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് വത്സ സേവ്യർ , സ്‌കിൽസ് എക്‌സലൻസ് സെന്റർ കൺവീനർ ടി.എം. വർഗീസ്, ഡിവിഷൻ മെമ്പർ ഗ്രേസി റാഫേൽ, സ്ഥിരം സമിതി അദ്ധ്യക്ഷൻമാരായ ടി.പി. ജോർജ്, ലീലാമ്മ പോൾ, കെ.വി. ബിബീഷ്, സഹകരണ ബാങ്ക് പ്രസിഡന്റ് കെ.പി. ബേബി, ഖാദി ബോർഡ് പ്രോജ്രക് ഓഫീസർ കെ.വി. അബു, ഏലിയാസ് കെ.തരിയൻ എന്നിവർ പങ്കെടുത്തു.