ആലുവ: കേന്ദ്ര സർക്കാരിന്റെ കർഷക ദ്രോഹ ബില്ലിനെതിരെ എൻ.വൈ.സി - എൻ.സി.പി ആലുവ ബ്ലോക്ക് കമ്മിറ്റിയുടെ നേതൃത്വത്തിൽ ചൂർണ്ണിക്കര ചവർപ്പാടത്ത് കർഷക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. എൻ.വൈ.സി അഖിലേന്ത്യാ ജനറൽ സെക്രട്ടറി അഫ്‌സൽ കുഞ്ഞുമോൻ ഉദ്ഘാടനം ചെയ്തു. ബ്ലോക്ക് സെക്രട്ടറി അനൂബ് നൊച്ചിമ അദ്ധ്യക്ഷത വഹിച്ചു. എൻ.സി.പി ജില്ലാ സെക്രട്ടറി ശിവരാജ് കോമ്പാറ, ബ്ലോക്ക് പ്രസിഡന്റ് കെ.എച്ച്. ഷംസുദ്ദീൻ എന്നിവർ മുഖ്യപ്രഭാഷണം നടത്തി. ചൂർണ്ണിക്കര മണ്ഡലം പ്രസിഡന്റ് അബ്ദുൾകരീം, അനൂബ് റാവുത്തർ, അഫ്‌സൽ മൂത്തേടൻ, നിഹാദ് ഹനീഫ, ഉണ്ണികൃഷ്ണൻ, ഇഷാൽ, ജസീം, ഫഹദ് തുടങ്ങിയവർ പങ്കെടുത്തു.