അങ്കമാലി: മാള മെറ്റ്‌സ് സ്കൂൾ ഒഫ് എൻജിനീയറിങ്ങിലെ ലൈഫ് ക്ലബ്ബും സഞ്ജീവനി ആരോഗ്യ സംഘടനയും സംയുക്തമായി "കാൻസർ പ്രതിരോധവും ആരോഗ്യകരമായ ജീവിതവും" എന്ന വിഷയത്തിൽ വെബിനാർ നടത്തി. കോളേജ് പ്രിൻസിപ്പൽ ഡോ. പി.സുരേഷ് വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. സഞ്ജീവനി കോർഡിനേറ്റർ സുമ്കി ബേഗം വെബിനാർ നയിച്ചു. കാൻസർ മുക്തമായ ആരോഗ്യകരമായ ജീവിതത്തിനു വേണ്ടി സ്വായത്തമാക്കേണ്ട ശീലങ്ങളും, അതിനോടനുബന്ധിച്ചു സ്വീകരിക്കേണ്ട മുൻകരുതലുകളും വെബിനാറിൽ വിശകലനം ചെയ്തു.