muthalib
ആലുവ മണ്ഡലം കോൺഗ്രസ് കമ്മറ്റി ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്യുന്നു

ആലുവ: കേന്ദ്രസർക്കാരിന്റെ കർഷക ദ്രോഹ നടപടിക്കെതിരെ ആലുവ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്യത്തിൻ ഹെഡ് പോസ്റ്റ് ഓഫീസിന് മുമ്പിൽ സംഘടിപ്പിച്ച പ്രതിഷേധ സമരം കെ.പി.സി.സി. ജനറൽ സെക്രട്ടറി ബി.എ. അബ്ദുൾമുത്തലിബ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഫാസിൽ ഹുസൈൻ അദ്ധ്യക്ഷത വഹിച്ചു.

പഴവും പച്ചക്കറികളുമായാണ് പ്രവർത്തകർ സമരത്തിനെത്തിയത്. ഐ.എൻ.ടി.യു.സി സംസ്ഥാന വൈസ്. പ്രസിഡന്റ് വി.പി. ജോർജ്ജ്, ഡി.സി.സി. ജനറൽ സെക്രട്ടറി ബാബു പുത്തനങ്ങാടി, ആനന്ദ് ജോർജ്ജ്, ഹസിം ഖാലിദ്, പി.പി. ജെയിംസ്, അജ്മൽ കാമ്പായി, എൻ.ആർ. സൈമൺ, ബാബു കുളങ്ങര, കെ. ജയകുമാർ, പോൾ ബി. സേവ്യർ, ടി. ചന്ദ്രൻ, ടിമ്മി ടീച്ചർ, സൗമ്യ കാട്ടുങ്കൽ, ടെൻസി വർഗ്ഗീസ്, ബിന്ദു അലക്‌സ്, ജോൺസൺ മുളവരിക്കൽ തുടങ്ങിയവർ പങ്കെടുത്തു.

പടിഞ്ഞാറെ കടുങ്ങല്ലൂർ പോസ്റ്റോഫീസിന് മുന്നിൽ കോൺഗ്രസ് വെസ്റ്റ് മണ്ഡലം കമ്മിറ്റി സംഘടിപ്പിച്ച കൂട്ടധർണ ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റ് വി.കെ. ഷാനവാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നാസർ എടയാർ അദ്ധ്യക്ഷത വഹിച്ചു. എ.ജി. സോമാത്മജൻ, ജി. ജയകുമാർ, കെ.ബി. ജയകുമാർ എന്നിവർ സംസാരിച്ചു. ഈസ്റ്റ് മണ്ഡലം കമ്മിറ്റി മുപ്പത്തടം പോസ്റ്റോഫീസിന് മുന്നിൽ നടത്തിയ ധർണ ഡി.സി.സി ജനറൽ സെക്രട്ടറി കെ.കെ. ജിന്നാസ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് വി.ജി. ജയകുമാർ അദ്ധ്യക്ഷത വഹിച്ചു.

ചെങ്ങമനാട് മണ്ഡലം കോൺഗ്രസ് കമ്മിറ്റി പോസ്റ്റോഫീസിന് മുന്നിൽ സംഘടിപ്പിച്ച ധർണ അൻവർസാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് പ്രസിഡന്റ് പി.എം.എ. ഷരീഫ് ഹാജി അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി എം.ജെ. ജോമി, ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ദിലീപ് കപ്രശ്ശേരി, എ.എ അബ്ദുറഷീദ്, ഇ.കെ വേണുഗോപാൽ, രാജേഷ് മടത്തിമൂല തുടങ്ങിയവർ സംസാരിച്ചു.