anilkumar
കിഴക്കേ കടുങ്ങല്ലൂർ ഉപാസന മ്യൂസിക്ക് ക്ലബ്ബ് സംഘടിപ്പിച്ച എസ്.പി. ബാലസുബ്രഹ്മണ്യം അനുസ്മരണം ചെയർമാൻ റിട്ട: എസ്.പി എ. അനിൽകുമാർ ഉദ്ഘാടനം ചെയ്യുന്നു

ആലുവ: അന്തരിച്ച ഗായകൻ എസ്.പി. ബാലസുബ്രഹ്മണ്യത്തിന് ഗാനങ്ങളിലൂടെ സ്മരണാജ്ജലിയർപ്പിച്ച് ഉപാസനയിലെ ഗായകർ. കിഴക്കെ കടുങ്ങല്ലൂരിലെ ഉപാസന മ്യൂസിക്ക് ക്ലബാണ് എസ്.പി.യുടെ ഭൗതിക ശരീരം തീനാളങ്ങൾ ഏറ്റുവാങ്ങുന്ന സമയത്ത് അദ്ദേഹം ആലപിച്ച പ്രശസ്ത ഗാനങ്ങൾ ആലപിച്ച് സ്മരണാഞ്ജലിയർപ്പിച്ചത്.

സ്മരണാജ്ഞലി ഉപാസന ചെയർമാൻ റിട്ട: എസ്.പി.എ. അനിൽകുമാർ ഉദ്ഘാടനം ചെയ്തു. കൺവീനർ ശ്രീകുമാർ മുല്ലേപ്പിള്ളി അദ്ധ്യക്ഷനായി. ബി. പ്രസാദ്, ഫ്രാൻസിസ് മൂത്തേടൻ, ബിന്ദു ടീച്ചർ, എസ്. സുനിൽകുമാർ, സുരപ്പൻ എന്നിവർ അനുസ്മരിച്ചു. സുഗതൻ, ടോമി, അനിൽകുമാർ എന്നിവർ എസ്.പിയുടെ ഗാനങ്ങൾ ആലപിച്ചു.