latheef
കാർഷിക ബില്ലിനെതിരെ സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം കമ്മിറ്റി പച്ചക്കറി മാലയണിഞ്ഞ് സംഘടിപ്പിച്ച പ്രതിഷേധ സംഗമം മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയുന്നു

ആലുവ: കേന്ദ്ര കാർഷിക ബില്ലിനെതിരെ സ്വതന്ത്ര കർഷക സംഘം നിയോജക മണ്ഡലം കമ്മിറ്റി പച്ചക്കറി മാലയണിഞ്ഞ് പ്രതിഷേധിച്ചു. പ്രതിഷേധ സംഗമം മുസ്ലീം ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് എം.കെ.എ. ലത്തീഫ് ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് നൗഷാദ് തുറവുംങ്കര അദ്ധ്യക്ഷത വഹിച്ചു. പ്രവാസി ലീഗ് ജില്ല പ്രസിഡന്റ് സി.കെ. ബീരാൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി റഫീഫ് എടത്തല, എം.എസ്. ഹാഷിം, സെയ്തു കുഞ്ഞ് പുറയാർ, അബ്ദുൾ ഖാദർ ചെങ്ങമനാട്, അക്‌സർ മുട്ടം, നസീർ കൊടികുത്തുമല, നാസർ മുട്ടത്തിൽ, ഇബ്രാഹിം പുറയാർ, സലീം എടയപ്പുറം, ഷിഹാബ് കോട്ടിലാൻ, സുഫീർ ഹുസൈൻ, നൂറുദ്ദീൻ പറമ്പയം, നൗഫൽ തുറവുങ്കര എന്നിവർ സംസാരിച്ചു.