ksktu
കെ.എസ്.കെ.ടി.യു പായിപ്ര കവലയിൽ നടത്തി അഭിവാദ്യ സദസ് ഏരിയ സെക്രട്ടറി കെ.പി. രാമ ചന്ദ്രനും ഉദ്ഘാടനം ചെയ്യുന്നു. ഇ.എ. ഹരിദാസ് ,വി.എച്ച്. ഷെഫീക്ക് , ടി.എ. കുമാരൻ എന്നിവർ സമീപം

മൂവാറ്റുപുഴ: സാമൂഹ്യ ക്ഷേമ പെൻഷൻ 1400 രൂപയാക്കി വർദ്ധിപ്പിച്ച് മാസംന്തോറും വീട്ടിലെത്തിച്ച , കൊവിഡ് ദുരിതകാലത്ത് സഹായം നൽകിയ, സമാനതകളില്ലാതെ കൊവിഡ് പ്രതിരോധ പ്രവർത്തനങ്ങൾ സംഘടിപ്പിച്ച സംസ്ഥാന സർക്കാരിന് പിന്തുണ പ്രഖ്യാപിച്ച് കർഷക തൊഴിലാളി യൂണിയന്റെ നേതൃത്വത്തിൽ വില്ലേജ് കേന്ദ്രങ്ങിൽ അഭിവാദ്യ സദസുകൾ സംഘടിപ്പിച്ചു. മൂവാറ്റുപുഴ കുര്യൻമലയിൽ നടന്ന അഭിവാദ്യ സംഗമം കർഷകസംഘം സംസ്ഥാന വൈസ് പ്രസിഡന്റ് അഡ്വ. പി.എം.ഇസ്മായിലും, രണ്ടാറിൽ നടന്ന സദസ് സി.ഐ.ടി.യു ജില്ല പ്രസിഡന്റ് പി.ആർ.മുരളീധരനും, മുളവൂരിൽ നടന്ന സംഗമം പായിപ്ര സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എസ്.റഷീദും, പായിപ്ര കവലയിൽ നടന്ന അഭിവാദ്യ സദസ് കെ.എസ്.കെ.ടി.യു ഏരിയ സെക്രട്ടറി കെ.പി. രാമചന്ദ്രനും ഉദ്ഘാടനം ചെയ്തു. വില്ലേജ് പ്രസിഡന്റ് ഇ.എ. ഹരിദാസ് അദ്ധ്യക്ഷത വഹിച്ചു. പഞ്ചായത്ത് മെമ്പർ വി.എച്ച്. ഷെഫീക്ക് , വില്ലേജ് സെക്രട്ടറി ടി.എ. കുമാരൻ എന്നിവർ സംസാരിച്ചു.