കാലടി: ആദിശങ്കര എൻജിനീയറിംഗ് കോളേജും കൊച്ചി മെട്രോ റെയിലും ചേർന്നു രൂപികരിച്ചിരിക്കുന്ന വനവത്കരണ പദ്ധതി ആരണ്യയുടെ ഭാഗമായി ഒക്കൽ തുരുത്തിൽ വൃക്ഷ തൈകൾ വച്ചുപിടിപ്പിച്ചു. നാഷണൽ സർവീസ് സ്കീമിന്റെയും ഭൂമിത്ര സേന ക്ലബ്ബിന്റെയും നേതൃത്വത്തിൽ ഒക്കൽ തച്ചിയത്ത് നാരായണൻ വൈദ്യർ മെമ്മോറിയൽ ലൈബ്രറിയുമായി സഹകരിച്ചാണ് തൈകൾ നട്ടത്. പഞ്ചായത്ത് മെമ്പർ അൻവർ മരക്കാർ അദ്ധ്യക്ഷത വഹിച്ചു. ജില്ലാപഞ്ചായത്ത് മെമ്പർ ശാരദാ മോഹൻ ഉദ്ഘാടനം ചെയ്തു.ആദിശങ്കര എൻജിനീയറിംഗ് കോളേജ് പ്രിൻസിപ്പൽ ഡോ. സുരേഷ്കുമാർ മുഖ്യ പ്രഭാഷണം നടത്തി.ഒക്കൽ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിംഗ് കമ്മിറ്റി ചെയ്ർപേഴ്സൻ സിന്ധു പി കെ ,ബ്ലോക്ക് പഞ്ചായത്തു മെമ്പർ ഗായത്രി വിനോദ്, മെബർ വിലാസിനി സുകുമാരൻ ,നാഷണൽ സർവീസ് സ്കീം പ്രോഗ്രാം ഓഫീസർമാരായ സിജോ ജോർജ്ജ്, ശ്രീനിവാസൻ എസ് എൻ ലൈബ്രറി പ്രസിഡന്റ് സി വി ശശി എന്നിവർ പങ്കെടുത്തു.