agriculture
കാഞ്ഞൂർ മനയ്ക്കപ്പടിയിൽ കർഷക സംഘം പച്ചക്കറി കൃഷി കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ ഉദ്ഘാടനം ചെയുന്നു

കാലടി: കർഷസംഘം കാഞ്ഞൂർ മനയക്കപ്പടി യൂണിറ്റിന്റെ നേതൃത്വത്തിൽ രണ്ട് ഏക്കർ സ്ഥലത്ത് വിവിധയിനം പച്ചക്കറി കൃഷി തുടങ്ങി. കർഷക സംഘം ജില്ലാ സെക്രട്ടറി എം.സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു. പാവലം, പടവലം, പയറ്, വെണ്ട, മുളക് എന്നിവയാണ് കൃഷിയിറക്കിയത്. പി അശോകൻ അദ്ധ്യക്ഷനായി, പി.ബി അലി , സി.പി.എം കാഞ്ഞൂർ ലോക്കൽ സെക്രട്ടറി കെ.പി ബിനോയ്, എം ജി ഗോപിനാഥ്, പി ആർ വിജയൻ, കെ.പി ഷാജി, പി തമ്പാൻ, എം ജി ശ്രീകുമാർ, കർഷകസംഘം പ്രതിനിധികളും പങ്കെടുത്തു .