fireforce
കാനയിൽ വീണ 9 മാസം ഗർഭിണിയായ പശുവിനെ മൂവാറ്റുപുഴയർഫോഴ്സ് രക്ഷപ്പെടുത്തുന്നു

മൂവാറ്റുപുഴ: കാനയിൽ വീണ 9 മാസം ഗർഭിണിയായ പശുവിനെ ഫയർഫോഴ്സ് രക്ഷപ്പെടുത്തി. ആനിക്കാട് അമ്പലത്തിന് സമീപംകോഴിപ്ലാർകുട്ടിയിൽ കെ.സതീശന്റെ പശുവാണ് രാവിലെ മറ്റ് പശുക്കളോടൊപ്പം മേയാൻ വിട്ടപ്പോൾ കാനയിൽ വീണത്. കാനയിൽ വീണ പശുവിന്റെ കരച്ചിൽ കേട്ട് എത്തിയവരാണ് സതീശനേയും തുടർന്ന് ഫയർഫോഴ്സിനേയും വിവരം അറിയിച്ചത്. സ്ഥലത്തെത്തിയ മൂവാറ്റുപുഴ അഗ്നിരക്ഷാനിലയം സീനിയർ ഫയർ ഓഫീസർ കെ എ ജാഫർഖാന്റെ നേതൃത്വത്തിൽ ഫയർ ഓഫീസർമാരായ ടി.പി. . ഷാജി , കെ.കെ. ബിജു ,സി.എ. നിഷാദ്,സി.എസ്. എബി, ആർ.അനന്തു , ഷിജു സോമൻ എന്നിവർ നാട്ടുകാരുടെ സഹായത്തോടെ പശുവിനെ പുറത്തെടുത്ത് ഉടമസ്ഥനെ ഏല്പിച്ചു. പശുവിന് കാര്യമായ പരിക്കുകളില്ല.