കൊച്ചി: സംസ്ഥാനത്തെ അറിയപ്പെടുന്നതും, അല്ലാത്തതുമായ ടൂറിസം കേന്ദ്രങ്ങൾ കണ്ടറിയുവാൻ എറണാകുളം ഡി.ടി.പി.സിയും, കേരളം ടൂർസും സംയുക്തമായ പാക്കേജുകൾ തയ്യാറാക്കുന്നു.
''വിനോദസഞ്ചാരവും ഗ്രാമീണവികസനവും'' എന്ന ആശയത്തിൽ ഗ്രാമങ്ങളിലെ കാണാകാഴ്ചകൾ, നാട്ടുജീവിതവുമായി ബന്ധപ്പെട്ട വിവിധ പ്രവൃത്തികൾ, നാടൻ ഭക്ഷണം, നാട്ടറിവുകൾ, നാടൻ കലകൾ തുടങ്ങിയവ ഉൾപ്പെടുത്തിയാണ് പുതിയ പാക്കേജ്. തട്ടേക്കാട്-ഭൂതത്താൻകെട്ട്, കൊച്ചി സിറ്റി ടൂർ, ആലപ്പി - ഫോർട്ടുകൊച്ചി, കൊച്ചി-അതിരപ്പിള്ളി, മൂന്നാർ, തേക്കടി എന്നിവിടങ്ങൾ പാക്കേജിൽ ബന്ധിപ്പിക്കും. ഗൈഡ്സർവീസ്, എൻട്രി ഫീസ്, ശീതള പാനീയം, ഉച്ച ഭക്ഷണം എന്നിവയും ഈ പാക്കേജിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഡി.ടി.പി.സി ഓഫീസിലും ഡി.ടി.പി.സിയുടെ അംഗീകൃത ഏജൻസിയായ കേരളം ടൂർസിലും പാക്കേജ് ബുക്കുചെയ്യാം. എറണാകുളം ഡി എച്ച് ഗ്രൗണ്ടിൽ ഒരു പ്രത്യേക ബുക്കിംഗ് കൗണ്ടറും തുറക്കും. ഓൺലൈനായി www.keralamtours.com ലും ബുക്കുചെയ്യാവുന്നതാണ്. ഫോൺ നം.0484 4865676,2367334,7907733011, 9847331200 www.keralamtours.com
പാക്കേജുകളും നിരക്കും
ആഡ് മീ'എന്ന് ടൈപ്പ് ചെയ്ത് വാട്സാപ് വഴി 7907733011 നമ്പറിലേക്ക് അയച്ചാൽ ടൂർ പാക്കേജുകളെക്കുറിച്ചും തിയതികളെകുറിച്ചും അറിയാം. ജില്ലയിലെ ടൂറിസിത്തിന്റെ എല്ലാ അപ്ഡേറ്റുകളും ഇതോടൊപ്പം ലഭിക്കും. കൂടാതെ ജില്ലയിലെ ടൂറിസം ഇൻഫർമേഷനെ കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഉത്തരം നൽകുകയും ചെയ്യും.