mla
ടൂറിസം ഡയറക്ടർ പി.ബാലകിരൺ ഐഎഎസ്ന്എൽദോസ് കുന്നപ്പള്ളി റിപ്പോർട്ട് സമർപ്പിക്കുന്നു

ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിനായി പദ്ധതി തയ്യാറാക്കി സമർപ്പിച്ചതായി എൽദോസ് കുന്നപ്പിള്ളി എം.എൽ.എ അറിയിച്ചു.

25 കോടി രൂപയുടെ ആരാധനലയ വികസന പ്രവർത്തനങ്ങളാണ് ലക്ഷ്യം. കേന്ദ്ര സർക്കാർ പദ്ധതിക്കായി സംസ്ഥാന സർക്കാർ മുഖാന്തിരമാണ് റിപ്പോർട്ട് സമർപ്പിക്കേണ്ടത്.

കല്ലിൽ ക്ഷേത്രം, ചുവർ ചിത്രങ്ങൾ കൊണ്ട് സമ്പന്നമായ വല്ലം സെന്റ് തെരേസാസ് ഫൊറോനാ ചർച്ച്, ഇരിങ്ങോൾ കാവ്,

സൗത്ത് വല്ലം ജുമാ മസ്ജിദ്, കുറുപ്പംപടി സെന്റ് മേരീസ് കത്തീഡ്രൽ, ചേലാമറ്റം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കീഴില്ലം ശ്രീ മഹാദേവ ക്ഷേത്രം എന്നീ ആരാധനലയങ്ങൾക്ക് വേണ്ടിയാണ് പദ്ധതി.