udf
കർഷക വിരുദ്ധ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ച് സ്വതന്ത്ര കർഷക സംഘം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ഹെഡ് പോസ്റ്റ് ഓഫിസിനു മുൻപിൽ നടത്തിയ പ്രതിഷേധ സമരം മുൻ എം.പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്യുന്നു

മൂവാറ്റുപുഴ: കർഷക വിരുദ്ധ ബിൽ പാസാക്കിയതിൽ പ്രതിഷേധിച്ചും, കേന്ദ്ര സർക്കാരിന്റെ തെറ്റായ കാർഷിക നയങ്ങൾ തിരുത്തണമെന്നും ആവശ്യപ്പെട്ടും സ്വതന്ത്ര കർഷക സംഘം മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പ്രതിഷേധ സമരം നടത്തി. മൂവാറ്റുപുഴ ഹെഡ് പോസ്റ്റ് ഓഫീസിനു മുൻപിൽ നടന്ന ധർണക്കുശേഷം പ്രവർത്തകർ കാർഷിക ബിൽ കത്തിച്ച് പ്രതിഷേധിച്ചു. പ്രതിഷേധ സമരം മുൻ എം.പി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു. സ്വതന്ത്ര കർഷക സംഘം നിയോജകമണ്ഡലം പ്രസിഡന്റ് കെ.പി മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. മണ്ഡലം ജനറൽ സെക്രട്ടറി അലി പായിപ്ര , ജില്ലാ പ്രസിഡന്റ് എം.എം അലിയാർ മാസ്റ്റർ, മുസ്ലിംലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് പി.എ ബഷീർ,ജനറൽ സെക്രട്ടറി എം.എം സീതി,സ്വതന്ത്ര കർഷക സംഘം സംസ്ഥാന കൗൺസിൽ അംഗം അലി കുഞ്ഞ് വാരപ്പെട്ടി ,മണ്ഡലം ട്രഷറർ പി.എച്ച് മൊയ്തീൻകുട്ടി ,പായിപ്ര പഞ്ചായത്ത് പ്രസിഡന്റ് അലി മേപ്പാട്ട് , ജമാൽ യു.പി, കെ.എം ഷക്കീർ ,ബഷീർ മാസ്റ്റർ ,മൂസാമുത്തുമീര , എം .എം ഉസ്മാൻ എന്നിവർ സംസാരിച്ചു.