കോലഞ്ചേരി: പേപ്പർ ബാഗ് ചലഞ്ചിനായി നാഷണൽ സർവീസ് സ്‌കീം ജില്ലാതലത്തിൽ ഒരുലക്ഷം പേപ്പർ ബാഗുകൾ നൽകുന്ന പദ്ധതിയ്ക്ക് കോലഞ്ചേരിയിൽ തുടക്കമായി. ജില്ലാ കൺവീനർ പി.കെ പൗലോസ് വി.പി സജീന്ദ്രൻ എം.എൽ.എക്ക് നൽകി വിതരണോദ്ഘാടനം നിർവഹിച്ചു. ജില്ലയിലെ അയ്യായിരത്തോളം വൊളന്റിയർമാരാണ് പേപ്പർ ബാഗുകൾ നിർമിക്കുന്നത്. പ്ലാസ്റ്റിക് പൂർണമായി ഒഴിവാക്കി പ്രകൃതിയെ സംരക്ഷിക്കുക എന്നതാണ് പദ്ധതിയുടെ ലക്ഷ്യം.ചടങ്ങിൽ പ്രോഗ്രാം ഓഫീസർ എ. അമ്പിളി, വൊളന്റിയർമാരായ അലീന കുര്യൻ, വർഷ ഹരി എന്നിവർ സംബന്ധിച്ചു.