കൂത്താട്ടുകുളം: മർച്ചന്റ്സ് വെൽഫെയർ സഹകരണ സംഘം തിരഞ്ഞെടുപ്പിൽ ഒദ്യോഗിക വിഭാഗം വിജയികളായി.ഔദ്യോഗിക പാനലിൽ മുൻ പ്രസിഡന്റ് ഇൻചാർജും, മുൻ ഭരണ സമതിയിലെ പ്രധാനികളും ഉൾപ്പെടുന്ന 12 അംഗ പാനലാണ് വിജയിച്ചത്. 9 പേരാണ് എതിരെ മത്സരത്തിൽ പങ്കെടുത്തത്.വിജയിച്ച പാനലിൽ മൂന്ന് വനിതകളടക്കം കൂത്താട്ടുകുളത്തെ പ്രധാന വ്യാപാര സ്ഥാപന ഉടമകളാണ്. പ്രളയ ദുരിതാശ്വസ നാളുകളിൽ സർക്കാർ ഭവന പദ്ധതിയിൽ വീട് വച്ച് നൽകി, കൊവിഡ് കാലത്ത് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് മൂന്ന് ലക്ഷം രൂപ നൽകി, മഴക്കാലപൂർവ ശുചീകരണത്തിന്റെ ഭാഗമായികൂത്താട്ടുകുളം ടൗണിൽ വെള്ളപ്പൊക്ക ഭീഷണി നിലനിന്ന ടൗൺ ചന്ത തോട് ,ശുചീകരണത്തിന് നഗരസഭയ്‌ക്കൊപ്പം കൈകോർത്ത് പ്രവർത്തിച്ചു ,ബാങ്ക്ഭരണ സമതി അംഗങ്ങളുടെ ഓണറേറിയവും, സിറ്റിംഗ് ഫീസും ഇതിനായി വിനിയോഗിച്ചിരുന്നു.ഇവ ചൂണ്ടി കാണിച്ചാണ് ഔദ്യോഗിക പാനൽ വോട്ടു നേടിയത്.ലാജി എബ്രാഹം, മർക്കോസ് ജോയി, അജയൻ.സി.റ്റി, അനീഷ് ജോർജ്ജ്, എബ്രാഹം സി. മാത്യു, തങ്കപ്പൻ.കെ.കെ, ബിനു ഐസക്, മാത്തുള്ള.റ്റി.കെ, സജി ജോർജ്ജ്, ജോമോൾ.എബി, മായ ഫിലിപ്പ്, ഷൈനി സജീവ്, എന്നിവരാണ് വിജയിച്ചവർ.കൊവിഡ് 19 സർക്കാർ മാനദണ്ഡങ്ങൾ പൂർണമായും പാലിച്ച് നടത്തിയ തിരഞ്ഞെടുപ്പ് തികച്ചും സമാധാനപരമായിരുന്നു.