കാലടി: ശ്രീമൂലനഗരം പഞ്ചായത്തിൽ എഫ്.എൽ.ടി.സി സ്ഥാപിക്കാത്തതിനെതിരെ എഡ്രാക്കിന്റെ നേതൃത്വത്തിൽ കളക്ടർക്കും, ജില്ലാ മെഡിക്കൽ ഓഫീസർക്കും, പഞ്ചായത്ത് സെക്രട്ടറിക്കും നിവേദനം നൽകി. ജാഗ്രത സമിതി സാഹചര്യം വിലയിരുത്തി അടിയന്തരമായി എഫ്.എൽ.ടി.സി ആരംഭിക്കണമെന്ന് എഡ്രാക്ക് പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് എ.എം നാസർ, സെക്രട്ടറി വി എസ് സതീശൻ എന്നിവർ ആവശ്യപ്പെട്ടു