തൃക്കാക്കര: ഇമ്മിണി ബല്യ ഒന്ന് അതിജീവന ക്യാമ്പയിനുമായി കുടുംബശ്രീ ജില്ലാ മിഷൻ. ഓരോ വാർഡിലും കുറഞ്ഞത് ഒരു സൂക്ഷ്മ സംരംഭം ആരംഭിക്കും. ജില്ലയിൽ

2500 പുതിയ സംരംഭങ്ങളാണ് ലക്ഷ്യമിടുന്നത്. നിത്യോപയോഗ സാധനങ്ങൾ പഞ്ചായത്തിലോ നഗരസഭയിലോ ഉറപ്പ് വരുത്തുകയാണ് പദ്ധതി. ഇതുമായി ബന്ധപ്പെട്ട് പ്രത്യേക സി.ഡി.എസ് കമ്മിറ്റികൾ നാളെ മുതൽ ചേരും. എ.ഡി.എസ് കമ്മിറ്റികളും ഒക്ടോബർ 2,3, 4 തീയതികളിലും യോഗം ചേരും. മികച്ച പ്രവർത്തനം നടത്തുന്ന സി.ഡി.എസുകൾക്ക് ക്യാഷ് അവാർഡ് നൽകും.