തൃപ്പൂണിത്തുറ: തൃപ്പൂണിത്തുറ നഗരസഭാ പ്രദേശത്ത് കൊവിഡ് രോഗികളുടെ എണ്ണം വർദ്ധിച്ചു വരുന്ന സാഹചര്യത്തിൽ പ്രതിരോധ നടപടികൾ കൂടുതൽ ശക്തമാക്കുവാൻ വിവിധ വകുപ്പുകളുടെ സംയുക്ത യോഗത്തിൽ തീരുമാനിച്ചു.ഇതുപ്രകാരം തൃപ്പൂണിത്തുറ മാർക്കറ്റ് നാളെ അടച്ച് അണു നശീകരണം നടത്തും.വ്യാപാര കേന്ദ്രങ്ങളിൽ സാമുഹ്യ അകലം ഉറപ്പുവരുത്തുവാൻ കർശശന നടപടി സ്വീകരിക്കും. സന്ദർശകരുടെെ രജിസ്റ്ററും കർശനമാക്കും. ഇതു സംബന്ധിച്ച് നഗരസഭ വ്യാപാരികക്ക്, കത്തുനൽകും. കൂടാതെ ബോധവത്കരണ പരിപാടിയുടെെ ഭാഗമായി വീടുകളിൽ ലഘുലേഖകൾ വിതരണം ചെയ്യും. യോഗത്തിതിൽ എം.സ്വരാജ് എം.എൽ.എ, നഗരസഭ ചെയർപേഴ്സൺ ചന്ദ്രിികാ ദേവി,തൃപ്പൂണിത്തുറ സി.ഐ, എസ്.ഐ.ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെെടുത്തു.