2
1. ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റ നേതൃത്വത്തിൽ രായമംഗലം കോൺഗ്രസ് കമ്മിറ്റി കീഴില്ലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജോയി പൂണേലി ഉദ്ഘാടനം ചെയ്യുന്നു

പെരുമ്പാവൂർ: കേന്ദ്ര സർക്കാരിന്റെ കർഷക വിരുദ്ധ ബില്ലിനെതിരെ നാടെങ്ങും പ്രതിഷേധം. രായമംഗലം കോൺഗ്രസ് കമ്മിറ്റി കീഴില്ലം പോസ്റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ മുൻ ഗ്രാമ പഞ്ചായത്ത് അംഗം ജോയി പൂണേലി ഉദ്ഘാടനം ചെയ്തു. മണ്ഡലം കോൺഗ്രസ് കമ്മിറ്റി പ്രസിഡന്റ് കെ.വി. ജെയ്‌സൺ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് കോൺഗ്രസ് കമ്മിറ്റി ഭാരവാഹികളായ രാജൻ വർഗീസ്, കെ.വി. പോളച്ചൻ, ഐ.എൻ.ടി.യു.സി മണ്ഡലം പ്രസിഡന്റ് കെ.വി. ഷാ, യൂത്ത് കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് ചെറിയാൻ, ഷാജി പാറക്കൽ, ജോയ് പതിക്കൽ, എബി പോൾ, സജി തണ്ടത്, സാജു മൂലേകൂടി, എം.ബി. സാബു, കെ.വി. ഏലിയാസ്, മിനി എൽദോസ്, തോമസ് തുടങ്ങിയവർ സംസാരിച്ചു.
വെങ്ങോല മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ പോഞ്ഞാശ്ശേരി പോസ്റ്റ് ഔഫീസിനു മുന്നിൽ നടത്തിയ ധർണ ഡി.സി.സി. ജനറൽ സെക്രട്ടറി വി.എം. ഹംസ ഉദ്ഘാടനം ചെയ്തു. കോൺഗ്രസ് മണ്ഡലം പ്രസിഡന്റ് വി.എച്ച് മുഹമ്മദ് അദ്ധ്യക്ഷത വഹിച്ചു. എം.കെ. ഖാലിദ്, എം.പി. ജോർജ്, എം.എം. ഷാജഹാൻ, പി.എ. മുക്താർ, ഷീബ രാമചന്ദ്രൻ, എം.ഇ. അഷ്രഫ്, ടി.ഐ. ജാഫർ തുടങ്ങിയവർ സംസാരിച്ചു.
മുസ്ലിം യൂത്ത് ലീഗ് പെരുമ്പാവൂർ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ രാജ്യത്ത് നടപ്പിലാക്കുന്ന വിവാദ കാർഷിക ബില്ലുകൾക്കെതിരെ കൃഷിയിടത്തിൽ മോദിയുടെ കോലം നാട്ടി മുസ്ലിം പ്രതിഷേധിച്ചു. പ്രതിഷേധ സമരം വെങ്ങോല പഞ്ചായത്ത് മുസ്ലിം ലീഗ് പ്രസിഡന്റ് എം.എം. അഷ്റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് നിയോജക മണ്ഡലം പ്രസിഡന്റ് ഷിഹാബ് വട്ടക്കാട്ടുപടി അദ്ധ്യക്ഷത വഹിച്ചു. ഷിബു മീരാൻ, സി.പി. അബ്ദുൾ മജീദ്, അൻസാർ അറക്കപ്പടി, അബ്ദുള്ള കാരുവള്ളി, എംഎം. സുധീർ, അൻസാർ ഓണംപിള്ളി, കെ.എം. ഷുജാദ്, സി.എ. മുഹമ്മദ് ഇർഫാൻ, കെ.എ. സത്താർ തുടങ്ങിയവർ സംസാരിച്ചു. പ്രദേശത്തെ മുതിർന്ന കർഷകരായ ഗോപാലൻ, ബാവ, ഹസൈനാർ എന്നിവർ പങ്കെടുത്തു.
വേങ്ങൂർ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കൊമ്പനാട് പോസ്റ്റ് ഓഫീസിന് മുൻപിൽ പ്രതിഷേധ സമരം സംഘടിപ്പിച്ചു.കെ.പി.സി.സി നിർവാഹക സമിതി അംഗം ഒ. ദേവസി ഉദ്ഘാടനം ചെയ്ത യോഗത്തിൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ പ്രസിഡന്റ് എൽദോ ചെറിയാൻ അദ്ധ്യക്ഷത വഹിച്ചു. റെജി ഇട്ടൂപ്,വി പി ഷിബു ,പ്രിൻസ് മാത്യു ,പ്രിയ തോംസൺ, അമൽ പോൾ , തോമസ് തൈപറമ്പൻ, മത്തായി പി വി, ബേസിൽ സണ്ണി , ജിജോ ജെയിംസ് എന്നിവർ സംസാരിച്ചു.
ചുണ്ടക്കുഴി പോസ്‌റ്റ് ഓഫീസിന് മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി ജനറൽ സെക്രട്ടറി ടി.എം സക്കീർ ഹുസൈൻ ഉദ്ഘാടനം ചെയ്തു.ജോബി മാത്യു അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പി. പി. അവറാച്ചൻ, ടി. കെ. സാബു, അജിത്കുമാർ, എൽദോ പതിക്കൽ, ബിജു പുതിയമാടം, മത്തായി, മാത്യു, ശിവരാജൻ,പോൾ. കെ. പോൾ എന്നിവർ സംസാരിച്ചു.