പെരുമ്പാവൂർ: വാഴക്കുളം ഗ്രാമപഞ്ചായത്തിലെ എട്ട് പ്രധാന ജംഗ്ഷനുകളിൽ വി.പി.സജീന്ദ്രൻ എം.എൽ.എയുടെ ആസ്തി വികസന ഫണ്ട് ഉപയോഗിച്ച് സ്ഥാപിച്ച ഹൈമാസ്റ്റ് ലൈറ്റിന്റെ സ്വിച്ച്ഓൺ കർമ്മം മുടിക്കൽ മുസ്ലിം ജമാഅത്ത് പള്ളിക്ക് സമീപം വി.പി. സജീന്ദ്രൻ എം.എൽ.എ ഉദ്ഘാടനം ചെയ്തു. വാഴക്കുളം ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ഷെറീന ബഷീർ അദ്ധ്യക്ഷത വഹിച്ചു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് നൂർജഹാൻ സക്കീർ പഞ്ചായത്ത് അംഗങ്ങളായ സനിത റഹീം, വി.സി. ചന്ദ്രൻ, നസീർ കാക്കനാട്ടിൽ, സജീന സിദ്ദീഖ്, സമീജ മുജീബ്, സിഎ. ഫൈസൽ, ഫാത്തിമ ജബ്ബാർ, മണ്ഡലം പ്രസിഡന്റ് ഷെമീർ തുകലിൽ, കെ.കെ. ഷാജഹാൻ, എം.എ. മുഹമ്മദ്, മുടിക്കൽ പള്ളി ഇമാം സി.എ. മുസ മൗലവി, ടി.ബി. ഹസൈനാർ, മാറംപള്ളി സഹകരണ ബാങ്ക് പ്രസിഡന്റ് കെ.എം. അബ്ദുൽ അസീസ്, ടി.എം. അഷ്രഫ്, സി.കെ. സിറാജ്, കെ.എസ്. ബഷീർ, കെ.എ. ഇസ്മായിൽ, സമദ് തൂമ്പായിൽ, ഗോപി തോലേത്ത്, കെ.എം.അബു, സി.പി. സുബൈറുദ്ദീൻ, എം.എ. ഷാനവാസ്, ഫൈസൽ മനയിൽ, അനിൽ വാഴയിൽ, പി.എ.ഷുക്കൂർ തുടങ്ങിയവർ സംസാരിച്ചു.