smoke

കോലഞ്ചേരി: ഇനി ഒറ്റ ക്ലിക്ക് മതി. വാഹനങ്ങളുടെ പുകപരിശോധന സർട്ടിഫിക്കറ്റും ഉദ്യോഗസ്ഥരുടെ മുന്നിലെത്തും ! പുകപരിശോധനയുടെ മേൽനോട്ടം മോട്ടോർ വാഹന വകുപ്പ് ഏറ്റെടുത്തതോടെയാണ് കാതലായ മാറ്റത്തിന് വഴിവച്ചത്. പുകപരിശോധന സർട്ടിഫിക്കറ്റ് ഇല്ലാതെ നിരത്തിലിറങ്ങുന്ന വാഹനങ്ങളെ ഇതിലൂടെ അനായാസം തിരിച്ചറിയാം.

അതേസമയം നിലവിൽ പ്രവർത്തിക്കുന്ന സ്ഥാപനങ്ങളിൽ തന്നെ വാഹനങ്ങളുടെ പരിശോധന നടകത്താം. ഇവർക്ക് വിവരങ്ങൾ അപ്ലോഡു ചെയ്യാൻ പ്രത്യേക യൂസർ ഐ.ഡിയും പാസ് വേർഡും വകുപ്പ് നല്കും. ബി.എസ് ഫോർ വാഹനങ്ങൾക്ക് നിലവിൽ ഒരുവർഷം കാലാവധിയുള്ള സർട്ടിഫിക്ക​റ്റുകൾ ലഭിക്കും. ഈ സർട്ടിഫിക്കറ്റ് വാഹന ഉടമയ്ക്ക് നൽകുന്നതിനൊപ്പം പരിവാഹൻ സൈറ്റിലേക്കും പരിശോധന കേന്ദ്രങ്ങൾ നൽകണം. ഇത് മോട്ടോർ വാഹന വകുപ്പ് പരിശോധിച്ച് ഉറപ്പ് വരുത്തും.

നേരതതെ ആറ് മാസത്തെ സർട്ടിഫിക്കറ്റുകളാണ് പുക പരിശോധന കേന്ദ്രങ്ങൾ നൽകിയിരുന്നത്. ഇത് ഒരുവർഷമായി ഉയർത്തണമെന്ന ആവശ്യം മൂന്ന് വർഷം മുമ്പ് പ്രാഭല്യത്തിൽ വന്നെങ്കിലും രീതിയിൽ മാറ്റമുണ്ടായില്ല. ഇതോടെ പുക പരിശോധ സർട്ടിഫിക്കറ്റ് വലിയ വിദമായിരുന്നു.