citu
കാലടിമറ്റൂരിൽ സി.ഐ.ടി.യു പൊതുമേഖലാ സംരക്ഷണ സദസ് സംസ്ഥാന കമ്മിറ്റി അംഗം കെ.എ.ചാക്കോച്ചൻ ഉദ്ഘാടനം ചെയുന്നു

കാലടി: പൊതു മേഖല സ്ഥാപനങ്ങൾ വിറ്റ് തുലക്കുന്ന കേന്ദ്ര സർക്കാരിന്റെ തെറ്റായ നയങ്ങളിൽ പ്രതിഷേധിച്ച് സി.ഐ.ടി.യു പൊതുമേഖല സംരഷണ സദസ് സംഘടിപ്പിച്ചു . കാലടി മറ്റൂരിൽ നടന്ന സംരക്ഷണ സദസ് സി.ഐ.ടി.യു സംസ്ഥാന കമ്മിറ്റി അംഗം കെ.എ ചാക്കോച്ചൻ ഉദ്ഘാടനം ചെയ്തു .ഏരിയ സെക്രടറി എം.ടി വർഗ്ഗീസ് അദ്ധ്യക്ഷനായി .പി കെ കുഞ്ഞപ്പൻ ,പോളി എന്നിവർ പങ്കെടുത്തു.