പെരുമ്പാവൂർ: മണ്ണൂർ പോഞ്ഞാശേരി റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കണമെന്നാവശ്യപ്പെട്ട് ബി.ജെ.പി പ്രവർത്തകർ വളയൻചിറങ്ങരയിൽ റോഡ് ഉപരോധിച്ചു. ഉപരോധസമരം എറണാകുളം ജില്ലാ ജനറൽ സെക്രട്ടറി എം.എ ബ്രഹ്മരാജ് ഉദ്ഘാടനം ചെയ്തു. യുവമോർച്ച ജില്ലാ പ്രസിഡന്റ് വിഷ്ണു സുരേഷ്, പെരുമ്പാവൂർ നിയോജക മണ്ഡലം പ്രസിഡന്റ് പി. അനിൽകുമാർ, വൈ. പ്രസിഡന്റ് അജിൽ കുമാർ മനയത്ത്,സെക്രട്ടറി മുരുകൻ, കുന്നത്ത്‌നാട് നിയോജക മണ്ഡലം ജന.സെക്രട്ടറി അനുൺ, ബി.ജെ.പി യുവമോർച്ച നേതാക്കളായ വിഷ്ണു ബാലകൃഷ്ണൻ, അമ്പാടി വാഴയിൽ, അനി ഗോപാലകൃഷ്ണൻ, രാജ്കുമാർ, സനൽ തടത്തിൽ, അരുൺ ശ്രീനി,രാഹുൽ കെ ആർ, യു. കെ പുഷ്പ്പകുമാർ, ശശി,സാബു, മുരളി ബാലഗോകുലം, പ്രീതി മണി, ധന്യ രവീന്ദ്രൻ, റെജി, പ്രസാദ് സിപി, സുജിത് സ് പി,സാജു ബിഎംസ്, അജേഷ് വി ജെ, രാഹുൽ ജെ നായർ, രാഹുൽ രാജൻ തുടങ്ങിയവർ പങ്കെടുത്തു.