കുമ്പളം: എസ്‌.സി വികസനഫണ്ട് ചെലവഴിച്ച് കുമ്പളത്ത് നിർമ്മിച്ച അംബേദ്കർ സ്മൃതിമണ്ഡപം എം. സ്വരാജ് എം.എൽ.എ ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്ത് അംഗം അനിത ഷീലൻ അദ്ധ്യക്ഷതവഹിച്ചു. പഞ്ചായത്ത് പ്രസിഡന്റ് സീത ചക്രപാണി, വൈസ് പ്രസിഡന്റ് ടി.ആർ. രാഹുൽ, പള്ളുരുത്തി ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശൈലജ രാധാകൃഷ്ണൻ, വാർഡ് അംഗം രേണുക ബാബു, കേരള വേലൻ മഹാസഭ കുമ്പളം 29-ാം നമ്പർ ശാഖാ സെക്രട്ടറി രാധാകൃഷ്ണൻ ശിവനികേത്, ശാഖാ പ്രസിഡന്റ് രാജേഷ് കുന്നയിൽ എന്നിവർ പ്രസംഗിച്ചു.