തോപ്പുംപടി: അഴിമതിയിൽ മുങ്ങിയ സംസ്ഥാന സർക്കാർ രാജിവയ്ക്കണമെന്നാവശ്യപ്പെട്ട് ആർ.എസ്.പി. കൊച്ചി മണ്ഡലം കമ്മറ്റിയുടെ നേതൃത്വത്തിൽ പ്രതിഷേധിച്ചു. തോപ്പുംപടിയിൽ നടന്ന പരിപാടി ജി.സി.ഡി.എ മുൻ ചെയർമാൻ എൻ. വേണുഗോപാൽ ഉദ്ഘാടനം ചെയ്തു. കെ.ബി. ജബാർ അദ്ധ്യക്ഷത വഹിച്ചു. പി.എച്ച്. നാസർ, കെ.ബി. സലാം, എൻ.കെ. നാസർ, എസ്. കമറുദ്ദീൻ, എൻ. ശ്രീനിവാസ മല്യ, ശിവൻ തുടങ്ങിയവർ സംബന്ധിച്ചു.