വൈപ്പിൻ: ഞാറക്കൽ , മുരിക്കുംപാടം ശുദ്ധ ജലസംഭരണികളുടെ നിർമ്മാണം ഉടൻ പൂർത്തികരിക്കണമെന്നാവശ്യപ്പെട്ട് ഗോശ്രീ മനുഷ്യാവകാശ സംരക്ഷണ സമിതിയുടെ ആഭിമുഖ്യത്തിൽ എം.എൽ.എയുടെ ഞാറക്കൽ ഓഫീസിന് മുന്നിൽ നടത്തിയ സമരം ചെയർമാൻ പോൾ ജെ മാമ്പിള്ളി ഉദ്ഘാടനം ചെയ്തു. കൺവീനർ ജോണി വൈപ്പിൻ അദ്ധ്യക്ഷത വഹിച്ചു.വൈപ്പിൻ കരയിലെ ശുദ്ധജലക്ഷാമത്തിന് ശാശ്വത പരിഹാരമായി ജിഡയുടെ ഫണ്ടിൽ നിന്ന് 11 കോടിയോളം രൂപ ചെലവഴിച്ച് 7 വർഷം മുൻപ് ആരംഭിച്ച ഞാറക്കൽ മുരിക്കുംപാടം ജലസംഭരണികളുടെ പണി നിലച്ചിട്ട് രണ്ട് വർഷം കഴിഞ്ഞു. നിർമ്മാണം ഉടനടി പുനരാരംഭിച്ച് പൂർത്തിയാക്കണമെന്ന് സമരക്കാർ ആവശ്യപ്പെട്ടു.എം രാജഗോപാൽ , ജോസഫ് നരികുളം, ഫ്രാൻസിസ് അറക്കൽ, എം കെ ജോൺ, ആന്റണി പുന്നത്തറ, ടൈറ്റസ് പൂപ്പാടി തുടങ്ങിയവർ സംസാരിച്ചു.