വൈപ്പിൻ: പള്ളിപ്പുറം ഗ്രാമപഞ്ചായത്ത് കൃഷിഭവന്റെ കീഴിൽ ചെറായി വൈദ്യുതി ഓഫീസിൽ നിന്നും സൗജന്യ വൈദ്യുതിയുടെ ആനൂകൂല്യം കൈപറ്റുന്ന കർഷകർ തങ്ങളുടെ സൗജന്യ വൈദ്യുതി കണക്ഷൻ അടിയന്തിരമായി ഒരാഴ്ചക്കകം പുതുക്കേണ്ടതാണെന്ന് കൃഷി ഓഫീസർ അറിയിച്ചു. ഇതിലേക്കായി അപേക്ഷ ഫോറം, കണക്ഷനുള്ള ആളിന്റെ ഉടമസ്ഥതയിലുള്ള സ്ഥലത്തിന്റെ കൈവശാവകാശ സർട്ടിഫിക്കറ്റ് , ഏറ്റവും അവസാനം ലഭിച്ച കറന്റ് ബിൽ എന്നിവ സഹിതം ഒരാഴ്ചക്കകം കൃഷിഭവനിൽ എത്തിക്കേണ്ടതാണ്. അല്ലാത്തപക്ഷം സൗജന്യ വൈദ്യുതി റദ്ദ് ചെയ്യുന്നതാണ്.