കോലഞ്ചേരി:കാർഷികബില്ല് പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് കൊണ്ട് ഇന്ത്യൻ നാഷണൽ കോൺഗ്രസിന്റെ നേതൃത്വത്തിൽ രാജ്യവ്യാപകമായി നടത്തുന്ന പ്രക്ഷോഭത്തിന്റെ ഭാഗമായി പൂത്ത്യക്ക മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോലഞ്ചേരി ബി.എസ്.എൻ .എൽ ഭവനിൽ നടത്തിയ ധർണ ബ്ലോക്ക് കോൺഗ്രസ് വൈസ് പ്രസിഡന്റ് അനിബെൻ കുന്നത്ത് ഉദ്ഘാടനം ചെയ്തു.പൂത്ത്യക്ക മണ്ഡലം പ്രസിഡന്റ് അഡ്വ.എം.എസ് അബ്രാഹാം അദ്ധ്യക്ഷനായി.തിരുവാണിയൂർ മണ്ഡലം കമ്മി​റ്റിയുടെ സമരം കുന്നത്തുനാട് എം.എൽ.എ വി.പി സജീന്ദ്രൻ ഉദ്ഘാടനം നിർവഹിച്ചു. മണ്ഡലം പ്രസിഡന്റ് വിജു പാലാൽ അദ്ധ്യക്ഷനായി.മഴുവന്നൂരിൽ മംഗലത്തുനട പോസ്​റ്റ് ഓഫീസിന് മുന്നിൽ നടന്ന ധർണ ഡി.സി.സി ജനറൽ സെക്രട്ടറി സി.പി. ജോയി ഉദ്ഘാടനം ചെയ്തു.മണ്ഡലം പ്രസിഡന്റ് ടി.ഒ. പീ​റ്റർ അദ്ധ്യക്ഷനായി.