con-darna
കാർഷികബില്ലിനെതിരെ എറണാകുളം സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിനു മുന്നിൽ നടത്തിയ ധർണ കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്യുന്നു

കൊച്ചി: പുതിയ കാർഷിക ബില്ല് പാസാക്കിയതിനെതിരെ എറണാകുളം സെൻട്രൽ മണ്ഡലം കോൺഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബി.എസ്.എൻ.എൽ എക്സ്ചേഞ്ചിനു മുന്നിൽ പ്രതിഷേധ ധർണ നടത്തി. കെ.പി.സി.സി. സെക്രട്ടറി തമ്പി സുബ്രഹ്മണ്യൻ ഉദ്ഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് പാറപ്പുറം രാധാകൃഷ്ണൻ അദ്ധ്യക്ഷത വഹിച്ചു. ഡി.സി.സി ജനറൽ സെക്രട്ടറി കെ.വി.പി. കൃഷ്ണകുമാർ മുഖ്യപ്രഭാഷണം നടത്തി. പരിപാടിക്ക് ബ്ലോക്ക്, മണ്ഡലം ഭാരവാഹികളായ ടി. വി. കൃഷ്ണമണി സ്വാമി, ഡെന്നിസ് ആന്റണി, ടൈസൺ മാത്യു, ജോസഫ് മൈക്കിൾ, മാക്‌സി സ്റ്റാൻലി, ഫ്രാൻസിസ് കളത്തിൽ, ഒ.ഡി. സേവ്യർ, ജിഷ്ണുരാജ്, റോസി സ്റ്റാൻലി, ശോഭ, ആന്റണി പുളിക്കൻ, റെജികുമാർ, വില്യംസ്, ഉണ്ണിക്കൃഷ്ണൻ, രാജേഷ് എന്നിവർ നേതൃത്വം നൽകി.