പറവൂർ: ലോറിയുടെ ചക്രം ശരീരത്തിലൂടെ കയറിയിറങ്ങി സൈക്കിൾ യാത്രക്കാരന് ദാരുണാന്ത്യം. പറവൂത്തറ കുമാരമംഗലം പള്ളിപ്പറമ്പിൽ പി.എൻ. സഹദേവനാണ് (72) മരിച്ചത്. നിരവധി വർഷം സ്വകാര്യ ബസ് തൊഴിലാളിയായിരുന്നു. ഇന്നലെ വൈകിട്ട് നാലരയോടെ ചേന്ദമംഗലം കവലയ്ക്കു സമീപത്തുള്ള സീസി ടവർ ഹോട്ടലിന് മുന്നിലായിരുന്നു അപകടം. നന്തികുളങ്ങരയിലെ ക്ഷീരസംഘത്തിൽ പാൽ കൊടുത്തശേഷം വീട്ടിലേക്കു മടങ്ങിയ സഹദേവൻ സൈക്കിളിൽ റോഡ് മുറിച്ചുകടക്കുന്നതിനിടെ പിന്നാലെ വന്ന ലോറി ഇടിക്കുകയായിരുന്നു. സംഭവസ്ഥലത്തുവച്ചു തന്നെ മരിച്ചു. സംസ്‌കാരം ഇന്ന് 4 ന് തോന്ന്യകാവ് ശ്മശാനത്തിൽ. ഭാര്യ: രാജി. മക്കൾ: എസ്. സന്ദീപ് (ഫയർഫോഴ്‌സ്, പറവൂർ), സൗമ്യ. മരുമക്കൾ: അനൂജ, രാജേഷ് (യു.എ.ഇ).